Sunday, February 24, 2008

"Theyyam" (തെയ്യം)

"Theyyam" is a religious performance which has a varity of art forms। This includes Beats(drums),music (Thottam paattu) ,Dress making,Crown making ,sculpture,Drawing (making designs on face and body),dance etc

All materials used for the worshiping is mainly agricultural products.

The devotees sees the god through the dancer here. Here it create a spiritual experience that the GOD hasincarnated infront of the devotees through the performer.

Here the temple "KeNamamgalam Kazhakam" situated in Pallikkara village , Kasarkod district,Kerala. This ritual art form is emerged with the farmers life and culture.

"Fertility goddess" (KeNaMangalath Bhagavathi) കേണമംഗലത്ത് ഭഗവതി.

kENamangalathu BHagavathi14

വൈവിധ്യമാര്‍ന്ന കലാനൈപുണികതകളുടെ മൂര്‍ത്തീമദ്ഭാവമായ ഒരനുഷ്ഠാനമാണു തെയ്യം. വാദ്യം,സംഗീതം,കരകൌശലം(തുന്നല്‍,കിരീട നിര്‍മാണം),ശില്പം,ചിത്രകല(മേലെഴുത്ത്,മുഖത്തെഴുത്ത്),നടനം അങ്ങനെ പലതും.പൂജാദ്രവ്യങ്ങള്‍ എല്ലാം കാര്‍ഷിക വിഭവങ്ങളാണ്.

പാരമ്പര്യ വിധിപ്രകാരം കോലം കെട്ടുന്നത് കോലക്കാരനാണെങ്കിലും ആ നര്‍ത്തകനിലൂടെ ഭക്തര്‍ കാണുന്നത് ദൈവത്തെ ആണെന്നു വിശ്വാസം.ദൈവം കോലത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതാണെന്ന അനുഭൂതി ഉളവാകുന്നു.

ശ്രീ കേണമംഗലം കഴകം കാസറ്കോട് ജില്ലയില് നീലേശ്വരം പള്ളിക്കരയില് സ്ഥിതിചെയ്യുന്നു. കാര്‍ഷിക സംസ്കൃതിയോട് ഇണങ്ങി ചേര്‍ന്ന ഒരു അനുഷ്ഠാനമാണിത്.

മുകളില്‍ കാണുന്ന ശ്രീ കേണമംഗലത്ത് ഭഗവതി ഊര്‍വരതാ ദേവത ആണെന്നു വിശ്വസിക്കപ്പെടുന്നു

kireeTam1

And from a larger distance it looks like this..

Kireedam6

Here there were two more Theyyams performed on the same Kaavu*(referred as temple).One is of Vishnu Murthi here called as "para devatha" and "Gulikan" who believed to be incarnation of God Shiva.

Theyyam of Para-Devatha(Vishnu Murthi) is performed inside the compound of the kaavu and Gulikan is performed on west side of the kaavu.

കാവില്‍ ശിവ ശക്തി സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു എന്നും ശക്തി സങ്കല്പമായ ഭഗവതിയെ മതില്‍കകത്തും ശൈവ സങ്കല്പമായ ഗുളികനെ പടിഞ്ഞാറു ഭാഗത്തും പ്രതിഷ്ഠിച്ചിരിക്കുന്നു,പരദേവത(വിഷ്ണുമൂര്‍ത്തി) കെട്ടിയാടുന്നത് മതില്‍കകത്തും ഗുളികന്‍ കെട്ടിയാടുന്നത് കാവിനു പടിഞ്ഞാറു ഭാഗത്തുമാണ്.കേണമംഗലത്ത് കഴകം യാദവസമുദായത്തിന്റെതാണെന്നു പറയപ്പെടുന്നു.അതിനാലായിരിക്കണം വിഷ്ണു മൂര്‍ത്തി ഇവിടെ പരദേവത ആയത്

പരദേവത(Vishnu Murthi) para devatha10

പരദേവത(Vishnu Murthi) para dEvatha2

Can notice the difference between Para-devatha(Vishnu Murthi) and "Fertility goddess" (KeNa Mangalath Bhagavathi) from these pictures.Notable differences the big crown and the teeth and there are more

The theyyam of Gulikan(believed to be incarnation of God Shiva) is totally different from the others.Here the Gulikan is a male god. And here the performer wears a mask . The hair is made from tender leaves of coconut. There is no much dress or ornaments on chest. A red dress is worn on the waist.Holy trident and a metal bell is held on hands.Which indicates God Shiva.

ശിവന്റെ അവതാരം എന്നു കരുതപ്പെടുന്ന ഗുളികന് (ഒരു പുരുഷ ദൈവം) പൊയ് മുഖം ധരിച്ചിരിക്കും.പിന്നെ കുരുത്തോല കൊണ്ടുള്ള തലമുടിയും പ്രത്യേകതയാണു. മാറില്‍ പ്രത്യേകിച്ച് അലങ്കാരം ഇല്ലതന്നെ.അരയില്‍ ചുവന്ന വസ്ത്രമുണ്ട്.കയ്യില്‍ ത്രിശൂലവും മണിയും കാണാം.

Lord Gulikan

gulikan8

Lord Gulikan giving offerings to devotees

gulikan6

The Holy Kalasham ( കലശം എഴുന്നള്ളിപ്പ്) kalaSHam2

The main priest (കോമരം) Komaram

The Kaavu (Temple) The rituals were performed here Kaav1

All shots are taken on the occasion of "Kaliyattam " festival in Kenamangalam Bhagavati temple , Pallikkara Kasarkod Dist Kerala.

On Feb 24th ,2008

Photos in Flickr

5 comments:

jp said...

മനുഷ്യനെ അതിമാനുഷനോ ദൈവമോ ആക്കി മാറ്റുന്ന വളരെ ശക്തമായ കലാരൂപം.. അതാണു തെയ്യം. ഈ പരിണാമം സംഭവിയ്ക്കുന്നത് വേഷഭൂഷാദികള്‍ കൊണ്ടു മാത്രമല്ല..ചടുലവും താളാത്മകവുമായ ചലനങ്ങളിലും ഒരു വിശ്വാസത്തിലൂന്നിയ ഒരു പ്രത്യ്യേക മാനസിക പരിണാമത്തിലൂടെയും കൂടിയാണ്. ഒന്രു ജനതയുടെ മുഴുവന്‍ വിശ്വാസത്തിന്റെ പ്രകടിതരൂപമാണു തെയ്യം.എന്റെ നാട്ടില്‍ തെയ്യമില്ല. വടക്കന്‍ കേരളത്തിലെ പല പ്രധാന തെയ്യങ്ങളും നേരിട്ട് കാണാന്‍ കഴിഞ്ഞപ്പോളാണ് ഈ കലാരൂപത്തിന്റെ ശക്തിയും സൌന്ദര്യവും മനസ്സിലാക്കാനായത്.
അജിത് പരഞ്ഞപോലെ കാര്‍ഷിക സംസ്കൃതിയോട് ഇണങ്ങി ചേര്‍ന്ന ഒരു അനുഷ്ഠാനമാണിത്. തന്നെയല്ല അതില്‍ അടിയുറച്ചതും.
പല നാടന്‍ കലാരൂപങ്ങളും അന്യം നിന്നുപോകുന്നു. വേണ്ടത്ര പ്രോത്സാഹനമോ വരുമാനമോ ഇല്ലതെ പല കലാകാരന്മാരും കല്യെ ഉപേക്ഷിച്ചു. വിശ്വാസത്തില്‍ അധിഷ്ടിതമായതിനാല്‍ തെയ്യത്തിന് ഈ ദുര്യോഗം അത്ര നേരിട്ടില്ല..

അജിത്തിന്റെ ചിത്രങ്ങളും വിവരണങ്ങളും വളരെ നന്നായി..തെയ്യത്തെപ്പറ്റി പുതിയ അറിവു പകരുന്ന വിവരണം..വളരെ നന്ദി..

Gopan | ഗോപന്‍ said...

Excellent pictures Ajith.

കണ്ണൂരാന്‍ - KANNURAN said...

നല്ല പോസ്റ്റ്. ഞങ്ങളുടെ നാട്ടില്‍ വിഷ്ണുമൂര്‍ത്തിയെ പരദേവത എന്നു വിളിക്കാറില്ല. തെയ്യങ്ങളെക്കുറിച്ചു മാത്രം എഴുതാന്‍ ഞങ്ങള്‍ കുറച്ചുപേര്‍ പെരുങ്കളിയാട്ടം
എന്നൊരു ബ്ലോഗ് തുറന്നിട്ടുണ്ട്.

Ajith said...

കേണമംഗലത്ത് കഴകം യാദവസമുദായത്തിന്റെതാണെന്നു പറയപ്പെടുന്നു.അതിനാലായിരിക്കണം വിഷ്ണു മൂര്‍ത്തി ഇവിടെ പരദേവത ആയത്

nithinz said...

Awesome snaps and nice description.. keep posting..